ലൈംഗികാതിക്രമം: പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും

Thursday 15 January 2026 2:39 AM IST

ലൈംഗികാതിക്രമം: പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും

ഇരിങ്ങാലക്കുട: ഒമ്പത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറ് വർഷം കഠിനതടവും 50,000 രൂപ പിഴയും. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് വി.വീജ സേതുമോഹനാണ് ശിക്ഷ വിധിച്ചത്. 2023 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. വലപ്പാട്‌ പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രതിയായ നാട്ടിക സ്വദേശിയായ പുറക്കാംപ്പുള്ളി മണികണ്ഠനെ(57)യാണ്‌ കോടതി ശിക്ഷിച്ചത്. പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.