കോമൺവെൽത്ത് സ്പീക്കർമാരുടെ സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും

Thursday 15 January 2026 1:04 AM IST

ന്യൂഡൽഹി: കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം(സി.എസ്.പി.ഒ.സി) ഇന്ന് രാവിലെ 10.30ന് സംവിധാൻ സദനിലെ(പഴയ പാർലമെന്റ്) സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 42 കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നും 4 അർദ്ധ സ്വയംഭരണ പാർലമെന്റുകളിൽ നിന്നുമായി 61 സ്പീക്കർമാരും പ്രിസൈഡിംഗ് ഓഫീസർമാരും സമ്മേളനത്തിൽ പങ്കെടുക്കും. ലോക്‌സഭാ സ്പീക്കർ ഓം ബിർള സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. .

ശക്തമായ ജനാധിപത്യ സ്ഥാപനങ്ങൾ നിലനിർത്തുന്നതിൽ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും പങ്ക്, പാർലമെന്ററി പ്രവർത്തനങ്ങളിൽ എഐ(നിർമ്മിത ബുദ്ധി) സ്വാധീനം, എംപിമാരിൽ സമൂഹമാദ്ധ്യമ സ്വാധീനം, പാർലമെന്റിൽ വോട്ടിംഗിന് അപ്പുറത്തേക്ക് പൗരപങ്കാളിത്തം ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. 16വരെയാണ് സമ്മേളനം.