ഗാസ വെടിനിറുത്തൽ: രണ്ടാം ഘട്ടം പ്രഖ്യാപിച്ചു
Thursday 15 January 2026 6:58 AM IST
ടെൽ അവീവ്: ഗാസയിൽ വെടിനിറുത്തൽ കരാറിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് യു.എസ്. സൈനിക പിന്മാറ്റം (ഹമാസിന്റെ നിരായൂധീകരണം ഉൾപ്പെടെ), 15 പാലസ്തീനിയൻ അംഗങ്ങൾ അടങ്ങുന്ന ഭരണസമിതിയുടെ രൂപീകരണം, ഗാസയുടെ പുനർനിർമ്മാണം എന്നിവയാണ് രണ്ടാം ഘട്ടത്തിലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്നലെ അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ യു.എസ് പുറത്തുവിടും. ഹമാസ് പ്രതികരിച്ചിട്ടില്ല. രണ്ട് വർഷം നീണ്ട യുദ്ധത്തിനൊടുവിൽ ഒക്ടോബർ 10നാണ് ട്രംപ് ആവിഷ്കരിച്ച പദ്ധതി പ്രകാരം ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്.