വീട്ടിൽ കുരുമുളകുണ്ടോ?; ഇങ്ങനെ ചെയ്‌തു നോക്കൂ, സമ്പത്ത് കുമിഞ്ഞുകൂടും, ആഗ്രഹിച്ച കാര്യം എളുപ്പത്തിൽ നടക്കും
Thursday 15 January 2026 4:03 PM IST
വളരെ വിലയുള്ള ഒരു സുഗന്ധ വ്യഞ്ജനാമാണ് കുരുമുളക്. കറികളിൽ എരിവിനായി ഉപയോഗിക്കുന്നതിനൊപ്പം തന്നെ നിരവധി ഔഷധ ഗുണങ്ങളും കുരുമുളകിനുണ്ട്. എന്നാൽ വാസ്‌തു ശാസ്‌ത്രത്തിലും കുരുമുളകിന് വലിയ സ്ഥാനമുണ്ടെന്നുള്ള കാര്യം പലർക്കും അറിയില്ല. പലവിധ പ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയായി കുരുമുളക് പ്രയോഗിക്കാറുണ്ട്.
- വീട്ടിൽ നിരന്തരം ഉണ്ടാകുന്ന വഴക്ക് നിങ്ങളുടെ മനാസമാധാനം ഇല്ലാതാക്കുന്നുണ്ടെങ്കിൽ അതിന് കുരുമുളക് ഉപയോഗിച്ച് പരിഹാരം കാണാൻ സാധിക്കും. കുടുംബാംഗങ്ങൾ തമ്മിൽ ഐക്യമില്ലെങ്കിൽ എട്ട് കുരുമുളകെടുത്ത് വീടിന്റെ ഏതെങ്കിലും മൂലയിലിട്ട് കത്തിക്കുക. ഇത് ദുഷ്‌ട ശക്തികളെ അകറ്റുകയും വീട്ടിൽ പോസിറ്റീവ് ഊർജം നിറയ്‌ക്കുകയും ചെയ്യുന്നു.
- നിരന്തരം പരിശ്രമിച്ചിട്ടും നിങ്ങളുടെ കരിയറിൽ പുരോഗതി കൈവരിക്കുന്നില്ലെങ്കിൽ രാത്രി ഉറങ്ങുമ്പോൾ തലയിണയ്‌ക്ക് അടിയിലായി കുരുമുളക് വയ്‌ക്കാൻ മറക്കരുത്.തടസങ്ങൾ നീങ്ങി പുതിയ ജോലി ലഭിക്കുന്നതിനും നിലവിലുള്ള ജോലിയിൽ സ്ഥാനം കയറ്റം ലഭിക്കുന്നതിനും ഈ പ്രതിവിധി ഗുണം ചെയ്യുന്നു.
- സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ അഞ്ച് കുരുമുളകെടുത്ത് ഏഴ് പ്രാവശ്യം തലയിൽ കറക്കുക. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയി അഞ്ചെണ്ണവും ആകാശത്തേക്ക് എറിയുക.
- നിരവധി ചികിത്സകൾക്ക് ശേഷവും രോഗം നിങ്ങളെ വിട്ടുമാറുന്നില്ലെങ്കിൽ ഒരു കുരുമുളക് വിദ്യയുണ്ട്. മാസത്തിലെ ശിവരാത്രി ദിവസത്തിലോ മഹാശിവരാത്രിയിലോ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ കുരുമുളക് സമർപ്പിക്കാം. ശിവരാത്രി ദിവസം ഏറെ അകലെയാണെങ്കിൽ തിങ്കളാഴ്‌ചയും ഈ പ്രതിവിധി ചെയ്യാം.