പാറപ്പാടം റസിഡന്റ്‌സ് അസോ.വാർഷികം

Friday 16 January 2026 12:43 AM IST

കോട്ടയം: പാറപ്പാടം റസിഡന്റ്‌സ് അസോസിയേഷൻ വാർഷികം വേളൂർ എസ്.എൻ.ഡി.പി ഹാളിൽ നടന്നു. നഗരസഭാ ചെയർമാൻ എം.പി സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോൺ കുര്യൻ പൂവക്കുളം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ ഭാസ്‌കരൻ ചേരിക്കൽ ആമുഖപ്രഭാഷണം നടത്തി. എബ്രഹാം ജോർജ് കടവൂർ, ശശിധരൻ മുഞ്ഞനാട്ട്, അബ്ദുൾ സലാം പടിഞ്ഞാറെപ്പറമ്പിൽ, എൻ.ശശീന്ദ്രൻ നായർ, തോമസ് ജോഷ്യാ താന്നിക്കൽ എന്നിവർ പങ്കെടുത്തു. ശ്രീഭദ്രാ ഡാൻസ് ഗ്രൂപ്പിന്റെ നൃത്തനൃത്ത്യം, അസോസിയേഷൻ കുടുംബാഗങ്ങളുടെ ഗാനാലാപനം, എ.എം.വി കോട്ടയം സംഘടിപ്പിച്ച ഗാനമേള എന്നിവയും നടന്നു.