നാടക ശില്പശാല സംഘടിപ്പിച്ചു
Friday 16 January 2026 12:43 AM IST
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ സംസ്‌കൃത മലയാള വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ നാടക ശില്പശാല സംഘടിപ്പിച്ചു. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ ഡോ. ആർ.അനിത അദ്ധ്യക്ഷത വഹിച്ചു. കാലടി സംസ്‌കൃത സർവകലാശാലയിലെ തിയേറ്റർ വിഭാഗം അദ്ധ്യാപിക ഡോ. എൻ.ഷിബിജ ക്ലാസ് നയിച്ചു. ഡി.ബി കോളേജ് സംസ്‌കൃത വിഭാഗം മേധാവി ഡോ. എം.വിജയ് കുമാർ, മലയാള വിഭാഗം മേധാവി ഡോ. വി.മഞ്ജു, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ. എൻ.സുമേഷ്, അബ്ദുൽ സലിം, കെ.ജെ.പ്രശോഭ്, കെ.ആർ.രേവതി എന്നിവർ പ്രസംഗിച്ചു.