ധനസഹായ വിതരണം

Friday 16 January 2026 12:43 AM IST

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ടോയ്‌ലെറ്റ് നിർമ്മാണത്തിന് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ധനസഹായ വിതരണ സമ്മേളനത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു. കെ.എസ്.എസ്.എസ് പി.ആർ.ഒ സിജോ തോമസ്, പ്രോഗ്രാം ഓഫീസർ ഷൈല തോമസ്, ഗ്രാമതല സന്നദ്ധ പ്രവർത്തക മിനി ജോയി എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 30 കുടുംബങ്ങൾക്കാണ് ധനസഹായം വിതരണം ചെയ്തത്.