മാധവ് ഗാഡ്ഗിൽ അനുസ്മരണം
Friday 16 January 2026 12:44 AM IST
വൈക്കം : കുട്ടനാട് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 18 ന് ഡോ.മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തും. വൈക്കം എൻ.എസ്.എസ് ഹാളിൽ ചേരുന്ന യോഗത്തിൽ കുട്ടനാട് സംയുക്തസമിതി ചെയർമാൻ കെ.ഗുപ്തൻ അദ്ധ്യക്ഷത വഹിക്കും. റൈറ്റ് റവ.ഡോ.റെജിഷേർമർ ലൂക്കാസ് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി വിദഗ്ദ്ധനും തീരദേശ കായൽ കൃഷി പഠനഗവേഷണ കേന്ദ്രം ഡയറക്ടറുമായ ഡോ. കെ.ജി. പത്മകുമാർ ഡോ.മാധവ് ഗാഡ്ഗിൽ ജീവനവും ദൗത്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വേമ്പനാട് സംരക്ഷണസമിതി ചെയർമാൻ എസ്.സുബ്രഹ്മണ്യൻ മൂസ്സത് മുഖ്യപ്രഭാഷണം നടത്തും.