ത്രിദിന സ്മാർട്ട്  40 ക്യാമ്പിന് തുടക്കം

Friday 16 January 2026 12:45 AM IST

മാഞ്ഞൂർ: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെയും 'ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ' പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ മാഞ്ഞൂർ ഗവ.ഹൈസ്‌കൂളിൽ ത്രിദിന സ്മാർട്ട് 40 ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത് മെമ്പർ ലൂക്കോസ് മാക്കിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജോയ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ആർ.അജയകുമാർ, ഡി.സി.പി.യു റെസ്‌ക്യു ഓഫീസർ വിശാഖ്, സ്‌കൂൾ കൗൺസിലർ റോസ്മി ജോസ് എന്നിവർ പങ്കെടുത്തു. ഒ.ആർ.സി പരിശീലകരായ തോംസൺ ആന്റണി, കെ.ആർ ശശിധരൻ പിള്ള, ടി.മീര, വി.ടി ശ്രീവിദ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.