'പ്രചാരണം ദുരുദ്ദേശ്യപരം, പിന്നിൽ സിപിഎം', കോൺഗ്രസ് വിടുമെന്ന പ്രചാരണത്തിൽ ഡിജിപിക്ക് പരാതി നൽകി ഷാനിമോൾ ഉസ്‌മാൻ
Thursday 15 January 2026 6:08 PM IST
തിരുവനന്തപുരം: കോൺഗ്രസ് വിടുമെന്ന വാർത്തകൾക്കെതിരെ ഷാനിമോൾ ഉസ്‌മാൻ. പ്രചാരണത്തിന് പിന്നിൽ സിപിഎം ആണെന്നും പ്രചാരണം ദുരുദ്ദേശ്യപരമാണെന്നും ഷാനിമോൾ ഉസ്‌മാൻ പ്രതികരിച്ചു. ഇത്തരത്തിൽ പോസ്റ്റ് വന്ന 'കമ്മ്യൂണിസ്റ്റ് കേരളം' എന്ന പേജിന്റെ അഡ്‌മിനെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകിയെന്ന് ഷാനിമോൾ ഉസ്‌മാൻ പറഞ്ഞു.
അപമാനകരമായ ഒരു പോസ്റ്റാണിത്. ഇതിൽ ഒരടിസ്ഥാനവുമില്ല. പിതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് കുറച്ചുനാൾ വീട്ടിൽ ആയിരുന്നു. അവരുടെ ഗതികേട് കൊണ്ടാണ് സിപിഎം പ്രചാരണം നടത്തുന്നത്. മരണം വരെ കോൺഗ്രസ് ആയിരിക്കുമെന്നും ഷാനിമോൾ ഉസ്‌മാൻ വ്യക്തമാക്കി.