രാസലഹരിയുമായി 6 പേർ പിടിയിൽ
Friday 16 January 2026 1:35 AM IST
കോട്ടയം : ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘത്തിന്റെ മിന്നൽ പരിശോധനയിൽ 17 ഗ്രാം എം.ഡി.എം.എയുമായി ആറ് പേർ പിടിയിൽ. കാരാപ്പുഴ സ്വദേശി ബാദുഷാ ഷാഹിൽ, ഇർഫാൻ, ഷൈൻ ഷാജി, അഖിൽ ഷിബു, ഏബൽ ജോൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. ലോഗോസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ ബാദുഷാ നഗരത്തിൽ എത്തിയതായി രഹസ്യ വിവരം ലഭിച്ചിരുന്നു. കോട്ടയം ഡിവൈ.എസ്.പി കെ.എസ് അരുൺ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ തോമസ് എന്നിവരുടെ നിർദേശാനുസരണം പൊലീസ് സംഘം ഇവർ താമസിച്ചിരുന്ന ലോഡ്ജിലെത്തുകയായിരുന്നു.