യുക്തിചിന്താദിന പ്രചാരണ യാത്ര
Friday 16 January 2026 3:01 AM IST
ആറ്റിങ്ങൽ: യുക്തിവാദി സംഘം ലോക യുക്തിചിന്താദിന പ്രചാരണ യാത്ര സംഘടിപ്പിച്ചു.വെഞ്ഞാറമൂട്ടിൽ നിന്നാരംഭിച്ച യാത്ര സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.എം.റൈസ് ഉദ്ഘാടനം ചെയ്തു.യാത്ര വലിയകട്ടക്കാൽ,ചെമ്പൂർ,പൂവണത്തുംമൂട്, അവനവഞ്ചേരി,ചെമ്പകമംഗലം,കോരാണി,കുറക്കട,മുടപുരം,ചിറയിൻകീഴ്,കടയ്ക്കാവൂർ,അഞ്ചുതെങ്ങ്, വക്കം,നിലയ്ക്കാമുക്ക്, മണനാക്ക് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് ആറ്റിങ്ങലിൽ സമാപിച്ചു.സംഘം പ്രസിഡന്റ് ടി.എസ്.പ്രദീപ്,കിളിമാനൂർ ചന്ദ്രൻ,വേണു,അനിൽ,പ്രതീഷ്, ബഷീർ,രേണുക ദേവി,സത്യദാസ്,എൻ.കെ.ഇസഹാക്ക്,വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.