ബോധവത്കരണ ക്യാമ്പെയിൻ
Friday 16 January 2026 3:16 AM IST
തിരുവനന്തപുരം: വഞ്ചിയൂർ ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ ഏയ്ഞ്ചൽസ് റോഡ് സേഫ്ടി ക്ലബ് ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായുള്ള ബോധവത്കരണ ക്യാമ്പെയിൻ ട്രാഫിക് ആന്റ് റോഡ് സുരക്ഷാ മാനേജ്മെന്റ് സൗത്ത് സോൺ എസ്.പി അബ്ദുൽ വഹാബ് ഫ്ലാഗ് ഓഫ് ചെയ്‌തു. സിറ്റി ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് ആർ,പ്രിൻസിപ്പൽ സിസ്റ്റർ സെബിൻ ഫെർണാണ്ടസ്,അബ്ദുൾ വഹാബ്,എസ്.സി.പി.ഒ പ്രവീൺകുമാർ എന്നിവർ നേതൃത്വം നൽകി.