ദേശീയ കരസേനാദിനം ആഘോഷിച്ചു.
Thursday 15 January 2026 9:31 PM IST
കണ്ണൂർ:വാർ മെമ്മോറിയൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ കരസേനാ ദിനം ആഘോഷിച്ചു. കണ്ണൂർ യുദ്ധസ്മാരകത്തിന് മുന്നിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുഷ്പചക്രം അർപ്പിച്ചു. ഡി.എസ്.സി സ്റ്റേഷൻ കമാണ്ടർ കേണൽ എ.രാജീവൻ , അഡ്മിറൽ കെ.മോഹനൻ , കേണൽ എൻ.വി.ജി നമ്പ്യാർ, ക്യാപ്റ്റൻ എസ് എസ് മട്‌വാൾ, എം.വി.ജനാർദ്ദനൻ നമ്പ്യാർ, വൽസരാജ് മടയമ്പേത്ത് , എൻ.കെ.മോഹനൻ നമ്പ്യാർ, എം.വി. പ്രകാശൻ ,ബാലൻ കെ.നമ്പ്യാർ, പി.കെ.വിജയൻ നമ്പ്യാർ,രാധാകൃഷ്ണൻ മാണിക്കോത്ത് തുടങ്ങിയവർ പങ്കെടുത്തു. 1949 ജനുവരി 15-ന് ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഇന്ത്യൻ മേധാവിയായി ജനറൽ കരിയപ്പ അധികാരമേറ്റതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജനുവരി 15ന് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്.