ഹിന്ദി ദിനാചരണം

Friday 16 January 2026 3:31 AM IST

തിരുവനന്തപുരം: ലോക ഹിന്ദി ദിനത്തോടനുബന്ധിച്ച് റിസർവ് ബാങ്ക്, ഹിന്ദി സെമിനാറും ബോധവത്കരണ ക്ളാസും നടത്തി. വിവിധ കേന്ദ്രസർക്കാർ-പൊതുമേഖലാസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.എ.ഐ.സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹിന്ദി ഭാഷയുടെ തത്സമയ മൊഴിമാറ്റം നടത്തുന്നതിനെ കുറിച്ചായിരുന്നു സെമിനാർ.എ.ഐ അധിഷ്ഠിത ഡോക്യുമെന്റ് ട്രാൻസ്‌ലേഷൻ പ്ലാറ്റ്‌ഫോമായ അനുവാദ്; മെഷീൻ ട്രാൻസ‌്ലേഷൻ, സ്പീച്ച്ടുടെക്സ്റ്റ്, ടെക്സ്റ്റ്ടുസ്പീച്ച് ഭാഷാ സംഭാവന സംരംഭമായ ഭാഷാദാൻ എന്നിവയുൾപ്പെടെ പ്രധാന ഭാഷിണി ഉപകരണസേവനങ്ങളെക്കുറിച്ച് വിശദമായ ക്ളാസുമുണ്ടായിരുന്നു.