പഞ്ചദിന സമരം

Friday 16 January 2026 4:31 AM IST

തിരുവനന്തപുരം: എൻ.ജി.ഒ അസോസിയേഷൻ നടത്തുന്ന പഞ്ചദിന സമരം രാഷ്ട്രീയ പ്രേരിതമല്ലെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ അഡ്വ.ജി.സുബോധൻ പറഞ്ഞു.എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹ സമരത്തിന്റെ നാലാം ദിവസത്തെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ് എ.എം.ജാഫർ ഖാൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ.പി.അനിൽ കുമാർ,നേതാക്കളായ ബോബിൻ,രാജേഷ് കമൽ,ഉമാ ശങ്കർ,ബിനു കൊറോത്ത്,ട്രെസ്യാമ്മ,ഷാജി, വിനോദ്, അനിൽ ബാബു,ഡൈസൻ തുടങ്ങിയവർ പങ്കെടുത്തു.ഇന്നലെ കോഴിക്കോട്,മലപ്പുറം,ഇടുക്കി ജില്ലയിലെ ജീവനക്കാരാണ് സമരത്തിൽ പങ്കെടുത്തത്.