ജെ.സി.ഐ നഴ്സറി ഫെസ്റ്റ് നാളെ
Thursday 15 January 2026 9:33 PM IST
പയ്യന്നൂർ : നഴ്സറി കുട്ടികളിലെ കലാമികവ് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ജെ.സി.ഐ. കൊക്കാനിശ്ശേരി നടത്തി വരുന്ന ഈ വർഷത്തെ നഴ്സറി ഫെസ്റ്റ് നാളെ പയ്യന്നൂർ ഉളിയത്ത് കടവ് റോഡിലുള്ള എയർബോൺ ഏവിയേഷൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 25 ഓളം സ്കൂളുകളിൽ നിന്നായി 300 ലധികം നഴ്സറി വിദ്യാർത്ഥികൾ പങ്കെടുക്കും. വിവിധങ്ങളായ പാട്ട്, ഡാൻസ്, ചിത്രരചന, പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് എം.വി.സനോജ്, സെക്രട്ടറി എം.ഹരിപ്രസാദ്, വൈസ് പ്രസിഡന്റ് യു.ഹരീഷ്, ജയൻ വാണിയില്ലം, അനീസ് തയ്യിൽ, അനിൽ കുട്ടമത്ത് സംബന്ധിച്ചു.