എച്ച്.എ.എം സംസ്ഥാന സമ്മേളനം
Thursday 15 January 2026 9:36 PM IST
കണ്ണൂർ :ഹിന്ദി അദ്ധ്യാപക മഞ്ച് പതിനൊന്നാം സംസ്ഥാന സമ്മേളനം 16,17 തീയതികളിൽ കണ്ണൂരിൽ നടക്കും. പ്രതിനിധി സമ്മേളനം കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ 16ന് കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജവഹർ ലൈബ്രറിഹാളിൽ 17ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മറ്റ് ഭാഷാവിഷയങ്ങൾക്ക് ലഭിക്കുന്നതു പോലെ ഹിന്ദി ഭാഷയ്ക്ക് പരിഗണന ലഭിക്കണമെന്നും ഭാഷാ വിഷയങ്ങൾ ഓപ്ഷണലായി മാറരുത് തുടങ്ങിയ ആവശ്യങ്ങളും ഹിന്ദി അദ്ധ്യാപക മഞ്ച് ഭാരവാഹികൾ ആവശ്യപ്പെട്ടു.വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വി. ജോസ്, വിനോദ് കുരുവമ്പലം,. ബി അജികുമാർ, സുനിൽ എ എം,. ആനന്ദ് നാറാത്ത് എന്നിവർ പങ്കെടുത്തു