ജോർജുകുട്ടിയുമായി ചെക്ക് വച്ച് ഹാഷിർ ടീം

Friday 16 January 2026 6:37 AM IST

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോ​ഹ​ൻ​ലാ​ൽ​ ​-​ ​ജീ​ത്തു​ ​ജോ​സ​ഫ് ​ചി​ത്രം​ ​'​ദൃ​ശ്യം​ 3"ഏപ്രിൽ 2ന് ലോകവ്യാപകമായി പ്രദർശനത്തിന് എത്തുമ്പോൾ അന്നേ ദിവസം യുവതാരങ്ങളുടെ വാഴ 2 റിലീസ് ചെയ്യും. ജോർജ് കുട്ടി അകത്താകുമോ എന്നാണ് ഇനി അറിയേണ്ടത്.

ദൃശ്യം 3യുടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​തി​യേ​റ്റ​ർ,​ ​ഡി​ജി​റ്റ​ൽ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​പ​നോ​ര​മ​ ​സ്റ്റു​ഡി​യോ​സും​ ​പെ​ൻ​ ​സ്റ്റു​ഡി​യോ​സും​ ​ചേ​ർ​ന്ന് ​സ്വ​ന്ത​മാ​ക്കി.​ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ​അതേസമയം ആഗോള ബോക്സ് ഓഫീസിൽ 40 കോടി നേടിയ വാഴയുടെ രണ്ടാം ഭാഗത്തിന്റെ പേര് വാഴ 2 ബയോപിക് ഒഫ് ബില്യൺ ബ്രോസ് എന്നാണ് . സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിർ, അമീൻ തുടങ്ങി ഒരു സംഘം യുവതാരങ്ങൾക്കൊപ്പം സുധീഷ്, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ തുടങ്ങിയവരും ചില സർപ്രൈസ് അഭിനേതാക്കളും അണിനിരക്കുന്നു.

നവാഗതനായ സവിൻ എസ്.എ ആണ് വാഴ 2 സംവിധാനം ചെയ്യുന്നത്. സംവിധായകൻ വിപിൻ ദാസ് രചന നിർവഹിക്കുന്നു. ഡബ് ള്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം,സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൻ എന്നിവര്‍ ചേർന്നാണ് നിർമ്മാണം.