അംബേദ്ക്കർ കോളേജിൽ പാലിയേറ്റിവ് ദിനാചരണം

Thursday 15 January 2026 9:38 PM IST

പെരിയ:ഡോ.അംബേദ്കർ ആർട്സ് ആന്റ് സയൻസ് കോളേജ് പാലിയേറ്റീവ് കെയർ, എൻ.എസ്.എസ്, റെഡ്ക്രോസ് തുടങ്ങിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. പുല്ലൂർ- പെരിയ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.വി.മിനി ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേറ്റർ ബി.മധുരവാണി അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബിജു ആമുഖഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു പത്മനാഭൻ, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി.ദീപ, ഹെൽത്ത് ഇൻസ്പെക്ടർ എം.വി.അശോകൻ, പ്രിൻസിപ്പൽ ഡോ.ജയചന്ദ്രൻ കീഴോത്ത്, അഡ്മിനിസ്ട്രേറ്റർ എ.ബിപുലാറാണി, കോളേജ് അഡ്മിനിസ്ട്രേറ്റർ കെ.വി.സാവിത്രി, സി ഷിജിത്ത് പ്രവീൺ കുമാർ, ബോബി സെബാസ്റ്റ്യൻ, സി വി.വാസന്തി, പി.അഭിലാഷ്, എം.കെ.സുമലത, പി.കെ.സുപ്രിയ, എം.എൻ അക്ഷത, നശ്രീന തുടങ്ങിയവർ സംസാരിച്ചു.