ധനുഷ് - മമിത ബൈജു ചിത്രം കര

Friday 16 January 2026 6:39 AM IST

ധനുഷ് നായകനായി വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കര എന്നു പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോർ തൊഴിലിനു ശേഷം വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായിക. ജി.വി. പ്രകാശ്‌കുമാർ സംഗീതം ഒരുക്കുന്നു. വേൽസ്

ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് നിർമ്മാണം. ജയറാം, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ധനുഷിന്റെ കരിയറിലെ 54-ാമത്തെ ചിത്രമാണിത്. ഇതാദ്യമായാണ് മമിത ബൈജു ധനുഷ് ചിത്രത്തിന്റെ ഭാഗമാകുന്നത്. വേനൽക്കാലത്ത് ചിത്രം റിലീസ് ചെയ്യും.അതേസമയം

സൂര്യ നായകനായി വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമിത ബൈജു ആണ് നായിക. രവീണ ടണ്ടൻ, രാധിക ശരത്‌കുമാർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. സിതാര എന്റർടെയ്‌ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു.