പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് മുതൽ
ഇരിട്ടി:കീഴ്പ്പള്ളി പാലേരി തെരു മഹാഗണപതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജനുവരി 16 മുതൽ 19 വരെ നാലു ദിവസങ്ങളിലായി നടക്കും. ക്ഷേത്ര മേൽശാന്തി സന്തോഷ് കീഴ്പാട്ടില്ലം, ക്ഷേത്രം തന്ത്രി വിലങ്ങര വട്ടുതിരിപ്പാട്, ക്ഷേത്ര സമുദായ തന്ത്രി ഡോക്ടർ വിനായക ചന്ദ്രദിക്ഷിതർ എന്നിവരുടെ നേതൃത്വത്തിൽ നടക്കും.
ഇന്ന് വടക്കേക്കര അയ്യപ്പക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര നടക്കും 17 ന് പ്രത്യക്ഷ മഹാഗണപതി ഹോമവും വൈകുന്നേരം ഏഴിന് സാംസ്കാരിക സദസ്സ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ശോഭാ ഉദ്ഘാടനം ചെയ്യും തുടർന്ന് വിവിധ കലാപരിപാടികളും, പതിനെട്ടാം തീയതി പ്രതിഷ്ഠാദിനം പാലരിഞ്ഞാൽ മഹാദേവക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര രാത്രി എട്ടുമണിക്ക് ഗാനമേളയും. പത്തൊമ്പതാം തീയതി സഹസ്രാഭിഷേകം, വിതാനപകൽ വിളക്ക്, തേങ്ങ മുട്ട്, ശ്രീഭൂതബലിയോട് കൂടി ഈ വർഷത്തെ ഉത്സവാഘോഷം പരിപാടികൾ സമാപിക്കും