ബേക്കൽ ക്ലബിൽ ലയൺസ് കാർണിവൽ 26ന്

Thursday 15 January 2026 9:44 PM IST

കാഞ്ഞങ്ങാട്: ലയൺസ് ക്ലബ്ബ് മെമ്പർമാരുടെ മാമാങ്കമായ 'ലയൺസ് കാർണിവൽ 26ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടക്കും.മെമ്പർമാർക്കുള്ള ടീ ഷർട്ട് വിതരണം ലയൺസ് ചീഫ് കോർഡിനേറ്റർ (ക്വാലിറ്റി മീറ്റിംഗ്) വത്സല ഗോപിനാഥ് നിർവ്വഹിച്ചു. വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. ടൈറ്റസ് തോമസ്, സുകുമാരൻ പൂച്ചക്കാട്, ഡോ.ശശിരേഖ, പി.ഭാർഗവൻ, കെ.രാജലക്ഷ്മി, ഡോ.ഗിരധര റാവു, എം.ശ്രീകണ്ഠൻ നായർ, സി എം. കുഞ്ഞബ്ദുള്ള, എസ്.ഐ.സുകുമാരൻ, കണ്ണൻ പാർത്ഥസാരഥി, പി.ആർ.ഉഷ, സോമരാജൻ നായർ, അജിത്ത് കുമാർ ആസാദ്, ടി.കെ.ഗംഗാധരൻ എന്നിവർ സംസാരിച്ചു.നടൻ ടിനി ടോം പങ്കെടുക്കും. ലയൺസ് ക്ലബ്ബിൽ 40 വർഷം പൂർത്തിയാക്കിയവരെയും അംഗങ്ങളിലെ ജനപ്രതിനിധികളേയും ആദരിക്കും.ലയൺസ് “സ്ത്രീ സമാൻ പ്രൊജക്റ്റിന്റെ ഭാഗമായി 15 സ്ത്രീകൾക്ക് ഓട്ടോറിക്ഷ വിതരണം ചെയ്യും.