അനുസ്മരണ യോഗം സംഘടിപ്പിച്ചു
Friday 16 January 2026 12:59 AM IST
ചെറുതോണി: അന്തരിച്ച മലനാട് കർഷക രക്ഷാസമിതി നേതാവും സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന രാജു സേവ്യറിനെ അനുസ്മരിക്കുന്നതിനായി യോഗം സംഘടിപ്പിച്ചു. ജില്ലാ വ്യാപാര ഭവൻ ഹാളിൽ ചേർന്ന കൂട്ടായ്മ രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോർഡിനേറ്റർ കെ.വി. ബിജു ഉദ്ഘാനം ചെയ്തു. ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ അദ്ധ്യക്ഷനായിരുന്നു. ഷാജി തുണ്ടത്തിൽ, കെ.വി. വിനോദ്, പി.എൽ. നിസാമുദ്ദീൻ, സൂട്ടർ ജോർജ്, മാർട്ടിൽ അഗസ്റ്റ്യൻ, വി.വി. രാജു, ജെയിംസ് മ്ലാക്കുഴി, കെ.പി. സണ്ണി എന്നിവർ പ്രസംഗിച്ചു.