രോഗികൾക്ക് സമ്മാനവുമായി 'സൗഹൃദ' സാന്ത്വന പരിചരണ സംഘം

Friday 16 January 2026 2:02 AM IST

കല്ലമ്പലം: സംസ്ഥാന പാലിയേറ്റീവ് ദിനത്തിൽ 'സാർവത്രിക പാലിയേറ്റീവ് പരിചരണം അയല്പക്ക കൂട്ടായ്മയിലൂടെ' എന്ന ആശയത്തിൽ കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റ് ഗൃഹസന്ദർശനം നടത്തി.പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർ പ്രദേശത്തെ 30 കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ച്,രോഗികൾക്ക് വസ്ത്രം,ശുചീകരണ സാമഗ്രികൾ,ഭക്ഷണ - പഴവർഗങ്ങളടങ്ങിയ കിറ്റുകൾ എന്നിവ നൽകി.

തുടർന്ന് മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് കഞ്ഞി വിതരണവും,നിർദ്ധനരായ വൃക്ക രോഗികൾക്ക് ഡയലൈസർ സെറ്റും,പലവ്യഞ്ജനക്കിറ്റും വിതരണം ചെയ്തു. സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റ് നാല് വർഷം പിന്നിടുന്ന സാഹചര്യത്തിൽ മേഖലയിൽ 520 ഹോം കെയർ വിസിറ്റുകൾ പൂർത്തിയാക്കിയതായി സെക്രട്ടറി ഖാലിദ് പനവിള അറിയിച്ചു. മണമ്പൂർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജി.കുഞ്ഞുമോൾ,ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.രാമകൃഷ്ണബാബു,സൗഹൃദ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ഖാലിദ് പനവിള,വൈസ് പ്രസിഡന്റ്‌ അറഫ റാഫി,ജോയിന്റ് സെക്രട്ടറി സോമശേഖരൻ നായർ,എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ കുമാർ,സതികുമാർ,വിഷ്ണു ഭട്ടതിരി,ഹസീന നജീം,ലിജി സജീവ്,ഹസീന തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ മണമ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ നിർദ്ധനരായ രോഗികൾക്ക് കിറ്റ് നൽകുന്നു