യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേസെടുത്തു

Friday 16 January 2026 3:47 AM IST

ദേശമംഗലം: യുവതിക്കു നേരെ ആക്രമുണ്ടായ സംഭവത്തിൽ ചെറുതുരുത്തി പൊലീസ് കേസെടുത്തു. ആങ്ങോട്ടുകര കടുകശ്ശേരി തോട്ടുംമൂച്ചിക്കൽ വീട്ടിൽ അബൂബക്കറിന്റെ മകൾ 28 വയസുള്ള ജസീലയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ആങ്ങോട്ടുകര സ്വദേശി ബഷീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. സ്‌കൂൾ ബസ് കാത്തുനിന്നിരുന്ന ജസീലയെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ജസീല നിലത്തുവീണപ്പോൾ കഴുത്തിലും തലയ്ക്കും വയറ്റിലും ചവിട്ടുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തടയാൻ ചെന്ന ജസീലയുടെ മകനെയും ഉമ്മയേയും മർദ്ദിച്ചുവെന്നും പ്രതിയുടെ കുടുംബത്തിനെതിരെ ജസീല പൊലീസിൽ പരാതി നൽകിയതിനുള്ള വൈരാഗ്യമാണ് ആക്രമണതത്തിന് കാരണമെന്നും എഫ്‌.ഐ.ആറിൽ പറയുന്നു. 16 ഗ്രാമിന്റെ സ്വർണ ചെയിനും 6 ഗ്രാമിന്റെ 2 സ്വർണക്കമ്മലുകളും സംഭവസ്ഥലത്ത് നഷ്ട്ടപ്പെട്ടതായി ജസീല പറഞ്ഞു.