ഓൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ

Friday 16 January 2026 12:49 AM IST

തിരുവനന്തപുരം: ഓൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് മുൻ ജനപ്രതിനിധികൾക്ക് പെൻഷൻ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.അസോസിയേഷൻ സെക്രട്ടറി വിളവൂർക്കൽ രാജേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.മൺവിള സൈനുദ്ദീൻ,പനവൂർ രാജശേഖരൻ,വിളപ്പിൽ സ്റ്റീഫൻ,ഇടക്കുന്നിൽ മുരളി,മലയിൻകീഴ് ശശികുമാർ,പുഷ്പം,ബിന്ദു പൂവച്ചൽ, ഉഴമലയ്ക്കൽ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.