മുളകുപൊടി ഒറിജിനലും വ്യാജനും തിരിച്ചറിഞ്ഞ് കുട്ടികൾ

Friday 16 January 2026 12:50 AM IST

ചിറയിൻകീഴ്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഈറ്റ് റൈറ്റ് പദ്ധതിയുടെ ഭാഗമായി വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച മൊബൈൽ ഫുഡ് സേഫ്ടി ലബോറട്ടറി അവയർനസ് പ്രോഗ്രാം,ഹെഡ്മിസ്ട്രസ് എ.എസ്.അനിതാ ബായി ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് സർക്കിൾ ഫുഡ് സേഫ്ടി ഓഫീസർ റസീമ,ടെക്നിക്കൽ അസിസ്റ്റന്റ് അജിത ജോസ്,ലാബ് അസിസ്റ്റന്റ് വിനോദ്.എസ്.നായർ,സ്കൂൾ സീനിയർ അസിസ്റ്റന്റ് ജെ.എം.റഹിം,അദ്ധ്യാപകരായ ജസീന,ദീപ,ക്ലോമി,മഞ്ജുഷ തുടങ്ങിയവർ പങ്കെടുത്തു. മുളകുപൊടി,മഞ്ഞൾപ്പൊടി തുടങ്ങിയവയുടെ ഒറിജിനലും വ്യാജനും പരീക്ഷണങ്ങളിലൂടെ കുട്ടികൾ മനസിലാക്കി.