ശബരിമല സംരക്ഷണ ജ്യോതി

Thursday 15 January 2026 11:54 PM IST

അമ്പലപ്പുഴ:ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ സി.പി.എം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകരവിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ് ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു. പുന്നപ്ര തെക്ക് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സമീർ പുന്നപ്ര അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് നേതാക്കളായ നവാസ്, ഇന്ദ്രജിത്ത്, തനീഷ്, രഞ്ജുദാസ്,കൃഷ്ണപ്രസാദ്, മോഹൻദാസ്, രംഗനാഥൻ എന്നിവർ പ്രസംഗിച്ചു.