കയർ പിരി പരിശീലനം

Thursday 15 January 2026 11:55 PM IST

മുഹമ്മ: കയർ ബോർഡ് നാഷണൽ കയർ ട്രെയിനിംഗ് ആൻഡ് ഡവലപ്പ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിലെ "ആലപ്പുഴ കയർ ക്ലസ്റ്റർ ഡവലപ്പ്മെന്റ് സൊസൈറ്റി ,പൈലറ്റ് സ്കെയിൽ സ്പിന്നിംഗ് യൂണിറ്റിൽ ആരംഭിച്ച ആധുനിക യന്ത്രവത്കൃത കയർ പിരി മെഷീനിൽ കയർപിരി പരിശീലന പരിപാടി പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.സുധീർ അദ്ധ്യക്ഷനായി. എം.കുമാരസ്വാമി പിള്ളയെ ആദരിച്ചു.കയർ കോർപ്പറേഷൻ ചെയർമാൻ. ജി.വേണുഗോപാൽ, ജയേഷ്, സനൽ കുമാർ, സി.കെ.സുരേന്ദ്രൻ, എൻ.വി.തമ്പി എന്നിവർ സംസാരിച്ചു.