യൂത്ത് കോൺഗ്രസ് പ്രതിഷേധം
Thursday 15 January 2026 11:57 PM IST
അമ്പലപ്പുഴ: ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ച് നടത്തിയ പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് ഡോ. എം.പി .പ്രവീൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് വൈസ് പ്രസിഡൻറ് എൻ. ശിശുപാലൻ .കോൺഗ്രസ് അമ്പലപ്പുഴ വടക്ക് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ് , പുന്നപ്ര തെക്ക് മണ്ഡലം പ്രസിഡന്റ് ഹസൻ പൈങ്ങാമഠം, സീന, റ്റി. എസ്. കബീർ .പുന്നപ്ര തെക്ക് ഉണ്ണികൃഷ്ണൻ പുത്തൻ മഠം, നിസാർ വെള്ളാപ്പള്ളി. വി .എ . ബഷീർ എന്നിവർ പ്രസംഗിച്ചു.