ഭക്തിസാന്ദ്രമായി 1008 നാളികേര നീരാജനം

Thursday 15 January 2026 11:58 PM IST

അമ്പലപ്പുഴ: മകരസംക്രമത്തോടനുബന്ധിച്ച് അമ്പലപ്പുഴ ബ്രാഹ്മണ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ നവഗ്രഹ ക്ഷേത്രസന്നിധിയിൽ നടന്ന 1008 നാളികേര നീരാജനം ഭക്തിസാന്ദ്രമായി. ബ്രാഹ്മണ സമൂഹം പ്രസിഡന്റ് എച്ച്. രാജു, മാനേജർ ഹരിഹരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കമ്മിറ്റി അംഗങ്ങളായ പി. നാരായണ അയ്യർ, കസ്തൂരി രംഗൻ, മണി , വനിതാ വിഭാഗം പ്രസിഡന്റ് ഗീതാ കസ്തൂരി എന്നിവർ പങ്കെടുത്തു. ബ്രാഹ്മണ സമൂഹം അംഗങ്ങളും അമ്പലപ്പുഴയിലെ ഭക്തജനങ്ങളൂം നീരാജനം തെളിയിക്കാൻ എത്തിയിരുന്നു.സ്വാമി അയ്യപ്പന്റെ പ്രീതിക്കായും ശനിദോഷങ്ങൾ അകറ്റുന്നതിനുമായാണ് സമൂഹത്തിന്റെ നേതൃത്വത്തിൽ വഴിപാട് സംഘടിപ്പിച്ചത്.