യാത്രയയപ്പ് നൽകി
Thursday 15 January 2026 11:59 PM IST
ആലപ്പുഴ: ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും ദേശീയ ക്രിക്കറ്റ് ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഫാദിൽ മുഹമ്മദിന് യാത്രയയപ്പ് നൽകി. പി.ടി.എ പ്രസിഡന്റ് പി.ആർ.ഷിഹാബ് അദ്ധ്യക്ഷത വഹിച്ച യോഗം സ്‌കൂൾ മാനേജർ എ.എം.നസീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.എ. അഷറഫ് കുഞ്ഞാശാൻ സ്വാഗതം പറഞ്ഞു. പി.ടി.എയുടേയും സ്റ്റാഫിന്റേയും ഉപഹാരങ്ങൾ ഫാദിലിനു നൽകി. ലജ്നത്തുൽ മുഹമ്മദിയ ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, ആലപ്പുഴ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഫൈസൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും മാസ്റ്റർ ഫാദിലിന്റെ പിതാവുമായ .എ.എം.നൗഫൽ എന്നിവർ പങ്കെടുത്തു.