പാലിയേറ്റീവ് ദിനാചരണം
Thursday 15 January 2026 11:59 PM IST
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലിയേറ്റീവ് ദിനാചരണ പരിപാടികൾ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ പാലിയേറ്റീവ് നഴ്സ് ഗീതയെ ജില്ലാ പഞ്ചായത്തംഗം വിജയശ്രീ ആദരിച്ചു. കിടപ്പു രോഗികൾക്കായി നൽകിയ ഭക്ഷ്യകിറ്റ് വിതരണം വൈസ് പ്രസിഡന്റ് ലജിതാ തിലകൻ നിർവഹിച്ചു. ഡോ. നെറ്റ്സി തോമസിനെ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.മുരളി അനുമോദിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിജിമോൾ പി.മുരളി, വി.സോയ, ഹണിമോൾ , സുമാദേവി തുടങ്ങിയവർ പങ്കെടുത്തു.