മലമ്പുഴ പോക്‌സോ കേസ്: പ്രധാന അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ

Friday 16 January 2026 2:08 AM IST

 മാനേജരെ അയോഗ്യനാക്കും  പ്രതിയെ പിരിച്ചുവിടും

പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ. വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. സ്‌കൂൾ അധികൃതരുടേത് ഗുരുതരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. സ്‌കൂൾ മാനേജരെ അയോഗ്യനാക്കും. പ്രതി അനിലിനെ പിരിച്ചുവിടാനും ശുപാർശ നൽകും. ഇതിനുള്ള നടപടികൾ ഒരാഴ്ചയ്ക്കകം ആരംഭിക്കും. വിവരം നേരത്തേ അറിയിച്ചിരുന്നെങ്കിൽ കുടുതൽ കുട്ടികൾ പീഡനത്തിനിരയാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആറ് ആൺകുട്ടികളെയാണ് സംസ്‌കൃത അദ്ധ്യാപകനായ അനിൽ പീഡിപ്പിച്ചത്. ശിശുക്ഷേമ സമിതിക്ക് കൈമാറിയ അഞ്ചു വിദ്യാർത്ഥികളുടെ പരാതിയിൽ മലമ്പുഴ പൊലീസ്‌ കേസെടുത്തിരുന്നു.