കഴക്കൂട്ടത്ത് 1500 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി
Friday 16 January 2026 2:38 AM IST
കുളത്തൂർ: കഴക്കൂട്ടം എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്ട്രൈക്ക് ഫോഴ്സിന്റെ ഭാഗമായി നടത്തിയ പട്രോളിംഗിൽ 1500 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി. കഴക്കൂട്ടം മേനംകുളം ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ വൻതോതിൽ സൂക്ഷിച്ച് വില്പന നടത്തിവന്ന ആസാം സ്വദേശികളായ മുഹമ്മദ് മജറൂൾ ഹക്ക്,വസീം എന്നിവർ അറസ്റ്റിലായി.
എക്സൈസ് ഇൻസ്പെക്ടർ സഹീർഷ.ബി,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മണികണ്ഠൻ നായർ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ദീപു,സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ്, പ്രബോധ്, അക്ഷയ് സുരേഷ്,വനിത സിവിൽ എക്സൈസ് ഓഫീസർ സജിത എന്നിവരടങ്ങിയ സംഘമാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
ക്യാപ്ഷൻ: അറസ്റ്റിലായ പ്രതികൾ, പിടികൂടിയ പുകയില ഉത്പന്നങ്ങൾ