ഇറാനെതിരെ നിലപാട് മയപ്പെടുത്തി ട്രംപ്: യു.എസ് ആക്രമണം ഉടനില്ല  ഇടപെട്ട് സൗദിയും ഖത്തറും ഒമാനും

Friday 16 January 2026 6:59 AM IST

വാഷിംഗ്ടൺ: ഭരണവിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ യു.എസിന്റെ സൈനിക ഇടപെടൽ ഉടനില്ലെന്ന് റിപ്പോർട്ട്. പ്രക്ഷോഭത്തിനിടെയുള്ള കൊലപാതകങ്ങൾ കുറഞ്ഞെന്നും വധശിക്ഷകൾ നടപ്പാക്കാൻ സർക്കാരിന് പദ്ധതിയില്ലെന്നും ഇറാൻ തന്നെ അറിയിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.

ഉറപ്പുകൾ ലഭിച്ചതിനാൽ സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് ട്രംപ്. അതേസമയം,ആക്രമണ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണത്തിന് ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് ഇറാനെ അറിയിച്ചെന്നും റിപ്പോർട്ടുണ്ട്. എന്നാൽ 'യു.എസ് താത്പര്യങ്ങൾക്ക് " നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നൽകിയെന്നും ചില നയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രക്ഷോഭത്തിന്റെ പേരിൽ ഇറാൻ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും യു.എസ് പുതിയ ഉപരോധങ്ങളും ചുമത്തി.

ഇറാനെതിരെയുള്ള സൈനിക നടപടിയിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ സൗദി അറേബ്യ,ഖത്തർ,ഒമാൻ എന്നീ രാജ്യങ്ങളും ഇടപെടുന്നുണ്ട്. ആക്രമണം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവർ അറിയിച്ചു. യു.എസ് സൈനിക നടപടിക്കായി തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി ഇറാനെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.

അതേസമയം, യു.എസിന്റെ വ്യോമാക്രമണ സാദ്ധ്യത രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ ഇന്നലെ വ്യോമപാത അടച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തുറന്നു.

​# അപ്രതീക്ഷിത പ്രഹരത്തിനുള്ള തന്ത്രമോ

ട്രംപിന്റെ നിലപാട് മയപ്പെടുത്തൽ അപ്രതീക്ഷിത പ്രഹരത്തിനുള്ള തന്ത്രമാണോ എന്നും സംശയം ഉയരുന്നുണ്ട്. യു.എസിന്റെ പടുകൂറ്റൻ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണും സംഘവും ദക്ഷിണ ചൈനാ കടലിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയോളം വേണ്ടി വരും മേഖലയിൽ എത്താൻ.

​# വധശിക്ഷയില്ല

അറസ്റ്റിലായ പ്രക്ഷോഭകരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടിലെന്ന് ഇറാൻ. ഇർഫാൻ സുൽത്താനി (26)​ എന്നയാളെ വ്യാഴാഴ്ച തൂക്കിലേറ്റുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇത് വ്യാപക അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു. റിപ്പോർട്ട് ഇറാൻ തള്ളി. പ്രതിഷേധക്കാർക്കിടെയിൽ നുഴഞ്ഞുകയറിയ തീവ്രവാദികളാണ് മരണത്തിന് പിന്നിലെന്നും തങ്ങൾക്കെതിരെ യു.എസ് ആക്രമണത്തിന് പ്രേരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഇറാൻ കുറ്റപ്പെടുത്തി.

​# മരണം 3,420

 കൊല്ലപ്പെട്ടവരുടെ എണ്ണം 3,420 കടന്നു

 വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

 പോർച്ചുഗലും യു.കെയും ടെഹ്റാനിലെ എംബസികൾ അടച്ചു

​# ഇ​ന്ത്യൻ വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​

ഇ​ന്നെ​ത്തി​ക്കും

ഇ​റാ​നി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​ആ​ദ്യ​ ​വി​മാ​നം​ ​ഇ​ന്ന് ​നാ​ട്ടി​ലെ​ത്തും.​ ​ഇ​റാ​നി​ലെ​ ​ഗോ​ലെ​സ്ഥാ​ൻ,​ എ​സ്‌.​ബി.​യു.​എം.​എ​സ്,​ ടി.​യു.​എം.​എ​സ് ​എ​ന്നീ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് ​ഇ​ന്നെ​ത്തി​ക്കു​ന്ന​ത്.​ ​തെ​ഹ്‌​റാ​നി​ലെ​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് ​ഇ​ന്ന് ​രാ​വി​ലെ​ ​എ​ട്ടി​ന് ​ത​യ്യാ​റാ​യി​രി​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​താ​യി​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.

​# ഇന്ത്യൻ വിമാനങ്ങൾ റദ്ദാക്കി

ഇറാൻ ആകാശപാത അടച്ചതിനെത്തുടർന്ന് ഇന്ത്യയിൽ നിന്ന് യു.എസ്, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ തടസപ്പെട്ടു. ഇന്നലത്തെ എയർ ഇന്ത്യയുടെ ഡൽഹി-ന്യൂയോർക്ക്, ഡൽഹി- ന്യൂവാർക്ക്, മുംബയ്- ന്യൂയോർക്ക് വിമാനങ്ങളും ഇൻഡിഗോയുടെ യൂറോപ്പ്, തുർക്കി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി.

ഇറാൻ വഴി കടന്നുപോകേണ്ടിയിരുന്ന ഇൻഡിഗോയുടെ ബാക്കു- ഡൽഹി വിമാനം അസർബൈജാനിലേക്ക് തിരിച്ചുവിട്ടു. സ്‌പൈസ്ജെറ്റും സർവീസുകൾ റദ്ദാക്കി. സർവീസുകളെ ബാധിച്ചേക്കാമെന്ന് ലുഫ്‌താൻസ അടക്കം കമ്പനികൾ അറിയിച്ചു.

പാകിസ്ഥാൻ ആകാശ പാതയിൽ വിലക്കുള്ളതിനാൽ തൊട്ടടുത്ത ഇറാനിലൂടെയാണ് പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ വിമാനങ്ങൾ പറക്കുന്നത്. ഇറാൻ പാത അടച്ചാൽ കമ്പനികൾക്ക് വൻ നഷ്‌ടമുണ്ടാക്കും.