ലഷ്‌കർ ആസ്ഥാനം ഇന്ത്യ തകർത്തു: സമ്മതിച്ച് ഭീകരൻ
Friday 16 January 2026 7:12 AM IST
കറാച്ചി: ഓപ്പറേഷൻ സിന്ദൂറിലൂടെ മുരിദ്‌കെയിലുള്ള തങ്ങളുടെ ആസ്ഥാനം ഇന്ത്യ തകർത്തെന്ന് തുറന്നുസമ്മതിച്ച് പാകിസ്ഥാനി ഭീകര സംഘടന ലഷ്‌കറെ ത്വയ്‌ബ. സംഘർഷത്തിനിടെ ഇന്ത്യക്കെതിരെ പാകിസ്ഥാനും ഭീകരരും ചൈനീസ് ആയുധങ്ങൾ പ്രയോഗിച്ചിരുന്നെന്ന് യു.എസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ലഷ്‌കർ കമാൻഡർ ഹാഫിസ് അബ്ദുൾ റൗഫ് പറഞ്ഞു. പുതുതായി പരിശീലനം നേടിയ ഭീകരരുടെ പാസിംഗ് ഔട്ട് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇയാൾ.