75 രാജ്യങ്ങൾക്ക് യു.എസിന്റെ വിസാ നിയന്ത്രണം

Friday 16 January 2026 7:12 AM IST

വാഷിംഗ്ടൺ: പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ക്യൂബ, ബ്രസീൽ, റഷ്യ തുടങ്ങി 75 രാജ്യങ്ങളിലെ പൗരൻമാരുടെ ഇമിഗ്രന്റ് വിസാ അപേക്ഷകൾ (യു.എസിൽ സ്ഥിര താമസത്തിനും ജോലിക്കുമുള്ളവ) പരിഗണിക്കുന്നത് അനിശ്ചിത കാലത്തേക്ക് നിറുത്തിവച്ച് യു.എസ്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർ രാജ്യത്തെ കുടിയേറ്റ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നെന്നാണ് ആരോപണം. ടൂറിസം, ബിസിനസ്, സ്റ്റുഡന്റ്, താത്കാലിക ജോലി തുടങ്ങി നോൺ ഇമിഗ്രന്റ് വിസകളെ ബാധിക്കില്ല. ജനുവരി 21ന് പ്രാബല്യത്തിൽ വരും.