അപകടവും ഗതാഗതകുരുക്കും പതിവ്, പക്ഷേ അധികാരകൾ അറിഞ്ഞില്ല

Friday 16 January 2026 8:35 AM IST
മു​ണ്ട​ക്ക​യം പൈ​ങ്ങ​ന ബൈ​പാ​സ് ക​വ​ല.

മു​ണ്ട​ക്ക​യം: കൊ​ട്ടാ​ര​ക്ക​ര-​ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യം പൈ​ങ്ങ​ന​യി​ൽ ബൈ​പാ​സ് ആ​രം​ഭി​ക്കു​ന്നി​ട​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ഹ​നാ​പ​ക​ട​വും പ​തി​വാ​യിട്ടും ഇടപെടാതെ അധികാരികൾ. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ബൈപ്പാസി​ലേ​ക്ക് തി​രി​ഞ്ഞു ക​യ​റു​മ്പോ​ഴും ബൈപ്പാ​സി​ൽ​നി​ന്നു ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​മ്പോ​ഴു​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​തി​രൂ​ക്ഷ​മാ​കുന്നത്.

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ മു​ണ്ട​ക്ക​യം ഭാ​ഗ​ത്തു​നി​ന്ന് വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ബൈപ്പാസി‌​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ കാ​ണാ​റി​ല്ല. കാ​കാഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ബൈപ്പാ​സി​ലേ​ക്ക് തി​രി​ഞ്ഞു ക​യ​റു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു.

ബൈപ്പാ​സ് ആ​രം​ഭി​ക്കു​ന്ന കോ​സ്‌​വേ ജം​ഗ്ഷ​നി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്.

പരിഹാരം ഇങ്ങനെ

പൈ​ങ്ങ​ന പാ​ല​ത്തി​ന് സ​മീ​പം ബൈ​പ്പ്ാ​സ് ആ​രം​ഭി​ക്കു​ന്നി​ട​ത്ത് താ​ത്കാ​ലി​ക ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ദേ​ശീ​യ​പാ​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ റൗ​ണ്ടാ​ന അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.