സൂര്യകുമാര്‍ യാദവുമായി പ്രണയബന്ധമുണ്ടോ? 'സന്ദേശങ്ങള്‍ അയക്കുമായിരുന്നു, ഇപ്പോള്‍ സംസാരിക്കാറില്ല'
മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ട്വന്റി 20 ടീം നായകനുമായ സൂര്യകുമാര്‍ യാദവിനെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍. സൂര്യ തനിക്ക് സന്ദേശങ്ങള്‍ അയക്കുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അധികം സംസാരിക്കാറില്ലെന്നും നടി ഖുഷി മുഖര്‍ജി വെളിപ്പെടുത്തി. താരത്തിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ നൂറ് കോടിയുടെ നഷ്ടപരിഹാര കേസും ഫയല്‍ ചെയ്തു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഫൈസാന്‍ അന്‍സാരിയാണ് നഷ്ടപരിഹര കേസ് നല്‍കിയത്.
ഏതെങ്കിലും ക്രിക്കറ്റ് താരവുമായി ഡേറ്റ് ചെയ്യുന്നുണ്ടോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് ഖുഷി മുഖര്‍ജി സൂര്യകുമാര്‍ യാദവ് തനിക്ക് സന്ദേശങ്ങള്‍ അയക്കുമായിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. നിരവധി ക്രിക്കറ്റ് താരങ്ങള്‍ തനിക്ക് പിന്നാലെയുണ്ടെന്നും എന്നാല്‍ ക്രിക്കറ്റ് താരങ്ങളെ ഡേറ്റ് ചെയ്യാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. സൂര്യ മുന്‍പ് ഒരുപാട് സന്ദേശങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. ഇന്ത്യന്‍ നായകനുമായി അധികം സംസാരിക്കാറില്ലെന്നും അതിന് തനിക്ക് ഒട്ടും ആഗ്രഹമില്ലെന്നും ഖുഷി പറഞ്ഞു.
അതേസമയം, താനും സൂര്യകുമാര്‍ യാദവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന ഗോസിപ്പുകളെ അവര്‍ നിരസിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണയബന്ധം ഇല്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞത്. സൂര്യയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ തന്റെ പ്രസ്താവനകളെ വളച്ചൊടിക്കുകയും തെറ്റിദ്ധാരണപരത്തുകയുമാണ് ചെയ്തത്. അന്ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞിരുന്നു. തനിക്ക് സൂര്യയുമായി നല്ല സൗഹൃദമാണുണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ സംസാരിക്കാന്‍ ആഗ്രഹമില്ലെന്നും നടി മുമ്പ് വെളിപ്പെടുത്തിയിരുന്നു.