വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം സ്ലം ഡോഗ് 33 ടെംപിൾ റോഡ്

Saturday 17 January 2026 6:30 AM IST

വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് "സ്ലം ഡോഗ് 33 ടെംപിൾ റോഡ്" എന്നു പേരിട്ടു. വിജയ് സേതുപതിയുടെ മാസ് ഗെറ്റപ്പിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടാണ് ടൈറ്റിൽ പ്രഖ്യാപനം. താരത്തിന്റെ ജന്മദിനത്തിലാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി എന്ന പ്രത്യേകത കൂടിയുണ്ട് .ഒരു യാചകന്റെ വസ്ത്രം ധരിച്ച, എന്നാൽ സ്റ്റൈലിഷ് ലുക്കിൽ ചോര പുരണ്ട വെട്ടുകത്തിയുമായി ചിതറി തെറിച്ചു കിടക്കുന്ന പണക്കൂമ്പാരത്തിനു നടുവിൽ നിൽക്കുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാം.

സംയുക്ത ആണ് നായിക.ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് മറ്റു പ്രധാന താരങ്ങൾ.

പുരി കണക്ടിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൌറും ജെ. ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ. ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് ബിഗ് ബഡ്ജറ്ര് പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും പുരി ജഗനാഥ് നിർവഹിക്കുന്നു. ദേശീയ അവാർഡ് ജേതാവ് ഹർഷവർധൻ രാമേശ്വർ ആണ് ഈണം. പി.ആർ. ഒ- ശബരി