ആശാന്റെ "മയിലാ" ഗാനം തൂക്കി സോഷ്യൽ മീഡിയ

Saturday 17 January 2026 6:34 AM IST

സമൂഹ മാധ്യമങ്ങളിൽ വൈറലായി ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ആശാൻ എന്ന ചിത്രത്തിലെ "മയിലാ സിനിമയിലാ" ഗാനം.ഇൻസ്റ്റാഗ്രാം ഉൾപ്പെടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ റീലുകളിലൂടെ ഗാനം തരംഗമായി മാറുകയാണ്. ഒട്ടേറെ പേരാണ് ഈ ഗാനം ഉപയോഗിച്ചു റീലുകൾ നിർമിക്കുകയും പങ്കുവക്കുകയും ചെയ്യുന്നത്. ജോൺ പോൾ ജോർജ് തന്നെ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് എംസി റസൽ, വിനായക് ശശികുമാർ എന്നിവരാണ്. ഗാനത്തിന്റെ റാപ് ആലപിച്ചതും എംസി റസൽ തന്നെയാണ്. ഏറെ രസകരമായ രീതിയിലാണ് ഗാനം ഒരുക്കിയത്. ശ്രീജിത്ത് ഡാസ്‌ലേഴ്സ് ആണ് നൃത്തം . ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ഗപ്പി സിനിമാസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജകൃഷ്ണൻ,വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. പി.ആർ. ഒ ശബരി

,