നേർക്കുനേർ ബിജു മേനോനും ജോജുവും, വലതുവശത്തെ കള്ളൻ ട്രെയിലർ

Saturday 17 January 2026 6:35 AM IST

ആന്റണി സേവ്യർ, സാമുവൽ ജോസഫ് എന്നീ കഥാപാത്രങ്ങളായി ബിജു മേനോനും ജോജു ജോർജും എത്തുന്ന ജീത്തു ജോസഫ് ചിത്രം വലതുവശത്തെ കള്ളൻ' ട്രെയിലർ പുറത്ത്. രണ്ടുപേർക്കും ന്യായങ്ങളുണ്ട്. ആ ന്യായം മുറുകെ പിടിച്ച് ഇരുവരുടെയും ചെയ്തികളും അതേ തുടർന്നുള്ള സംഭവങ്ങളുമാണ് വലതുവശത്തെ കള്ളൻ പറയുന്നത്. ക്രൈം ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇരുവരുടെയും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ തന്നെയായിരിക്കും ഹൈലൈറ്റ് എന്ന സൂചന ട്രെയിലർ നൽകുന്നു. ജനുവരി 30ന് റിലീസ് ചെയ്യും . ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഡിനു തോമസ് ഈലൻ ആണ്. . ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ. ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഛായാഗ്രഹണം : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , കോസ്റ്റ്യൂം: ലിൻഡ ജീത്തു, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, വിതരണം ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ് പി.ആർ. ഒ : ആതിര ദിൽജിത്ത്.