പ്രണയദിനത്തിൽ ധനുഷ് - മൃണാൾ വിവാഹം?
ബോളിവുഡ് നടി മൃണാൾ താക്കൂറും തമിഴ് നടൻ ധനുഷും വാലന്റൈൻസ് ദിനത്തിൽ വിവാഹിതരാകുമെന്ന് അഭ്യൂഹം.
ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. സോഷ്യൽ മീഡിയയിൽ അഭ്യൂഹം ശക്തമാണ്. സ്വകാര്യ ചടങ്ങിലാകും വിവാഹം എന്നാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക എന്നാണ് റിപ്പോർട്ട്. ധനുഷും മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെനാളായി പ്രചരിക്കുന്നുണ്ട്. അജയ് ദേവ്‌ഗണും മൃണാളും പ്രധാന വേഷത്തിൽ എത്തിയ സൺ ഒഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ ഇരുവരും ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം നേരത്തേ പ്രചരിച്ചിരുന്നു. മൃണാളിന്റെ പിറന്നാൾ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. എന്നാൽ അജയ് ദേവ്‌ഗണാണ് ധനുഷിനെ ക്ഷണിച്ചത് എന്നാണ് മൃണാൾ ഇതിനോട് പ്രതികരിച്ചത്. പിന്നീട് ധനുഷിന്റെ മൂന്നു സഹോദരിമാരെയും മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതായി സോഷ്യൽ മീഡിയ കണ്ടെത്തി. ധനുഷ് ചിത്രം 'തേരെ ഇഷ്‌ക്‌മോ"യുടെ നിർമ്മാതാവ് കനികാ ധില്ലൻ ഒരുക്കിയ പാർട്ടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സ്‌പോട്ടിഫൈയിൽ ധനുഷും മൃണാളും ഒരേ പ്ളേ ലിസ്റ്റ് പങ്കുവയ്ക്കുന്നുവെന്നും ആരാധകർ കണ്ടെത്തി.