വാൾട്ടറുടെ പിള്ളേരെ തൊട്ടാൽ, ചത്താ പച്ച ട്രെയിലർ
115 ലധികം രാജ്യങ്ങളിൽ റിലീസ്
മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE റെസ്ളിങ് സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രം ചത്താ പച്ച - റിങ് ഓഫ് റൗഡീസിന്റെ ട്രെയിലർ പുറത്ത്.സിനിമയിൽ വാൾട്ടർ എന്ന അതിഥി വേഷത്തിൽ മമ്മൂട്ടി എത്തുന്നു എന്ന് ആരാധകർ ഉറപ്പിക്കുന്നു. റെസ്ളിങ് കോച്ച് ആണ് വാൾട്ടർ എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.WWE റെസ്ലിങിന്റെ ആവേശവും ഡ്രാമയും ത്രില്ലുമെല്ലാം വമ്പൻ കാൻവാസിൽ വെള്ളിത്തിരയിൽ തിളങ്ങുന്ന കാഴ്ചയുമായി ചത്താ പച്ച ജനുവരി 22ന് തിയേറ്രറിൽ. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലോക്കോ ലോബോ, വെട്രി, ചെറിയാൻ, ലിറ്റിൽ എന്നീ കഥാപാത്രങ്ങളായി അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ എത്തുന്നു.
സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് മറ്റു താരങ്ങൾ. 115 ലധികം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യും.
റീൽ വേൾഡ് എന്റർടെയ്ൻൻമെന്റ്സിന്റെ ബാനറിൽ റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണ്. രചന സനൂപ് തൈക്കുടം, ഛായാഗ്രഹണം- ആനന്ദ് സി. ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം- ജോമോൻ ടി. ജോൺ, സുദീപ് ഇളമൺ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, ആക്ഷൻ- കലൈ കിങ്സൺ, വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. പി.ആർ. ഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ