രസക്കൂട്ടുമായി നാദിർഷയും വിഷ്ണു ഉണ്ണിക്കൃഷ്ണനും, മാജിക് മഷ്റൂംസ് ജനു. 23ന്
പൊട്ടിപൊട്ടി ചിരിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായി നാദിർഷയും വിഷ്ണു ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന മാജിക് മഷ്റൂംസ് ജനുവരി 23ന് തിയേറ്റിൽ . കട്ടപ്പനയിലെ ഋത്വിക് റോഷന് ' ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസ് രസകരമായ ഫൺ ഫാമിലി ഫീൽ ഗുഡ് എന്റർടെയ്നറാണ് . അക്ഷയ ഉദയകുമാറാണ് നായിക .
ഹരിശ്രീ അശോകൻ, അജു വർഗീസ്, ജോണി ആന്റണി , ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന ആകാശ് ദേവ്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി,
മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ ആണ് നിർമ്മാണം. വിതരണം ഭാവന റിലീസ്. പി.ആർ. ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.