പാർവതിയായി നഭാ നടേഷ്,​  നാഗബന്ധം  ഫസ്റ്റ് ലുക്ക്

Saturday 17 January 2026 6:48 AM IST

വിരാട് കർണ നായകനായി അഭിഷേക് നാമ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'നാഗബന്ധ'ത്തിലെ നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പാർവതി എന്ന അതിമനോഹര കഥാപാത്രമായാണ് നഭാ നടേഷ് വേഷമിടുന്നത്.

മകര സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായാണ് പോസ്റ്റർ പുറത്തിറങ്ങിയത്.മനോഹരവും പരമ്പരാഗതവുമായ വേഷത്തിൽ നഭാ നടേഷിനെ പോസ്റ്ററിൽ അവതരിപ്പിക്കുന്നു. ഗംഭീരമായ സാരിയിൽ പൊതിഞ്ഞ്, സങ്കീർണ്ണമായ ആഭരണങ്ങളാൽ അലങ്കരിച്ച ഈ കഥാപാത്രം, സമചിത്തത, വിശുദ്ധി, ആത്മീയ ഊഷ്മളത എന്നിവയാണ് പ്രതിഫലിപ്പിക്കുന്നത്. ഭക്തിയിലും പുരാണത്തിലും ആഴത്തിൽ വേരൂന്നിയ കഥാപാത്രത്തെ ആണ് ഈ ലുക്ക് സൂചിപ്പിക്കുന്നത്.വിരാട് കർണ അവതരിപ്പിക്കുന്ന 'രുദ്ര' എന്ന കഥാപാത്രത്തിന്റെ ലുക്ക് വലിയ ശ്രദ്ധ നേടിയതാണ്.

ഐശ്വര്യ മേനോൻ മറ്റൊരു നായിക. ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി .എസ് അവിനാശ് എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം- സൗന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്,

എൻ.ഐ. കെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നീ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. പി.ആർ. ഒ - ശബരി