ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും
ഹിറ്റ് കൂട്ടുകെട്ടായ ആസിഫ് അലിയും ജിസ് ജോസ് ജോയ് യും വീണ്ടും ഒരുമിക്കുന്നു. കിഷ്‌കിന്ധകാണ്ഡത്തിനുശേഷം ആസിഫ് അലിയും വിജയരാഘവനും വീണ്ടും ഒരുമിക്കുന്ന ചിത്രംകൂടിയാണ് . പതിവുപോലെ ഫീൽഗുഡ് ഗണത്തിൽപ്പെടുന്നതാണ് ആസിഫ് അലി - ജിസ് ജോയ് ചിത്രം. ചിത്രത്തെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് വിവരം. ബൈസക്കിൾ തീവ്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെയാണ് ജിസ് ജോയ്, ആസിഫ് അലിയുമായി കൈകോർക്കുന്നത്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും ഇന്നലെവരെ, തലവൻ എന്നീ ജിസ് ജോയ് ചിത്രങ്ങളിൽ ആസിഫ് അലി തിളങ്ങി.ഈ ചിത്രങ്ങളെല്ലാം വലിയ വിജയം നേടുകയും ചെയ്തു.
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസിൽ ആസിഫ് അലി അതിഥി താരമായി പ്രത്യക്ഷപ്പെട്ടു.
അതേസമയം ആസിഫ് അലി നായകനായ രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക ചിത്രീകരണം പുരോഗമിക്കുന്നു. ആസിഫ് അലിയുടെ കെ.ജി.എഫ് ആണ് ടിക്കി ടാക്ക. നസ്ലിൻ, ലുക് മാൻ, സംഗീത് പ്രതാപ്, വാമിഖ ഗബ്ബി, സഞ്ജന നടരാജ് തുടങ്ങി നീണ്ട താരനിരയുണ്ട്. മാത്തുകുട്ടി സേവ്യർ, സ്റ്റെഫി സേവ്യർ എന്നിവരുടെ ചിത്രങ്ങളിൽ ആസിഫ് അലി ആണ് നായകൻ. ടിക്കി ടാക്ക പൂർത്തിയാക്കിയ ശേഷം ജിസ് ജോയ്‌യുടെ ചിത്രത്തിൽ അഭിനയിക്കാനാണ് ആസിഫ് അലി ഒരുങ്ങുന്നത്.