പുസ്തക പ്രകാശനം
Saturday 17 January 2026 12:21 AM IST
തിരുവനന്തപുരം: ആനി ജോൺസൺ രചിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പെൺതാളം ചരിത്രവും പുരാവൃത്തവും എന്ന ഗ്രന്ഥം സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ പ്രകാശനം ചെയ്തു.ഗുരുഗോപിനാഥ് നടനഗ്രാമം മെമ്പർ സെക്രട്ടറി ശബ്ന എസ്.ശശിധരൻ പുസ്തകം ഏറ്റുവാങ്ങി.കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ എൻ.ജയകൃഷ്ണൻ അദ്ധ്യക്ഷനായി.റാഫി ഐച്ചസ്,ആനി ജോൺസൺ എന്നിവർ പങ്കെടുത്തു.പുസ്തകത്തിന്റെ എഡിറ്റർ ശ്രീകല ചിങ്ങോലി സ്വാഗതവും സബ് എഡിറ്റർ ശ്രീരാജ്.കെ.വി നന്ദിയും പറഞ്ഞു.